കൂടത്തായ് കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

koodathai jolly, suicide attempt

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പുലര്‍ച്ചെയാണ് സംഭവം. രക്തം വാര്‍ന്ന നിലയില്‍ കണ്ട ജോളിയെ ജയില്‍ അധികൃതര്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തിലും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. ഇത് കണക്കിലെടുത്ത് മെഡിക്കല്‍ കോളേജിലെ കൗണ്‍സിലര്‍മാരുടെ സേവനവും തേടിയിരുന്നു. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച മൂര്‍ച്ചയുള്ള വസ്തു ജോളിയുടെ കൈവശമെത്തിയത് എങ്ങനെയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നും സൂചനയുണ്ട്.

Read Previous

അ​മി​ത്ഷാ രാ​ജി​വ​യ്ക്ക​ണം; പ്രി​യ​ങ്ക ഗാ​ന്ധി

Read Next

ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിലെ ഇന്ത്യക്കാര്‍ എയര്‍ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്

error: Content is protected !!