കൂടത്തായി: സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല

KOOATHAI, FILMS,

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയെക്കുറിച്ചുള്ള സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല. കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള സിനിമകളുടെയും സീരിയലുകളുടെയും നിര്‍മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടീസയച്ചിരുന്നു. തിങ്കളാഴ്ച ഇവരോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

കേസിലെ മുഖ്യപ്രതി ജോളിയുടെ മക്കളായ റെമോ, റെനോള്‍ഡ് എന്നിവരുടെ ഹര്‍ജിയില്‍ ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്ബാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കാണ് നോട്ടീസയച്ചത്.

മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി കൂടത്തായി എന്ന പേരില്‍ സിനിമയൊരുക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ പ്രമേയം ഉപയോഗിച്ച്‌ സിനിമാ നിര്‍മാണം ആരംഭിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഫ്ളവേഴ്‌സ് ടിവിയുടെ കൂടത്തായി എന്ന പരമ്പര സംപ്രേക്ഷണം ആരംഭിച്ചിരുന്നു.

Read Previous

പൗരത്വ നിയമഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി

Read Next

നടന്‍ ദിനേശ് എം മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു

error: Content is protected !!