കോന്നിയിലെ പരാജയത്തിനു കാരണം പത്തനംതിട്ട ഡിസിസിയും പാര്‍ടി നേതൃത്വവുമാണെന്ന് അടൂര്‍ പ്രകാശ്.

POLITICS,KONNI, ADOORPRAKASH,UDF,CONGRESS,DCC

പത്തനംതിട്ട: കോന്നിയിലെ പരാജയത്തിനു കാരണം പത്തനംതിട്ട ഡിസിസിയും പാര്‍ടി നേതൃത്വവുമാണെന്ന് അടൂര്‍ പ്രകാശ്. പാര്‍ടിയുടെ പ്രചാരണം ശരിയായ രീതിയിലായിരുന്നില്ല. താന്‍ നിര്‍ദ്ദേശിച്ച റോബിന്‍ പീറ്റര്‍ക്ക് എന്ത് അയോഗ്യതയാണ് പാര്‍ട്ടി കണ്ടതെന്ന് അറിയില്ലന്നും അടൂര്‍ പ്രകാശ് പറഞ്ഞു. റോബിനേക്കാള്‍ വലിയ അധിക യോഗ്യത പി.മോഹന്‍ രാജന് എന്താണുള്ളത്. കോന്നിക്കാര്‍ക്ക് എന്നെ നന്നായി അറിയാം. പത്തനംതിട്ട ഡിസിസി അഴിച്ചു പണിയണോ എന്ന് നേതൃത്വം ആലോചിക്കണം. ജില്ല പൂര്‍ണമായി ഇടതുപക്ഷത്തിന് നല്‍കിയതിനെ പറ്റി പരിശോധിക്കണം. ഞാന്‍ ഇപ്പോള്‍ കോന്നിക്കാരനല്ല. താന്‍ അവിടെ ഇടപെടുന്നത് പാര്‍ടി നേതാക്കള്‍ക്ക് ഇഷ്ടപ്പെടന്നില്ല .തന്നെ ഒറ്റപ്പെടുത്താന്‍ പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചു. അത് ജനങ്ങള്‍ ഇഷ്ടപ്പെട്ടില്ലന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നിയില്‍ വലിയ ഇടത് മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇതു സംബന്ധിച് പാര്‍ട്ടി നേതൃത്വം അന്വേഷിക്കണംമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു

11 RDads Place Your ads small

Avatar

News Editor

Read Previous

പി.സി ജോര്‍ജ്ജും എന്‍ഡിഎവിടുന്നു; ബിജെപി മുന്നണി വെറും തട്ടിക്കൂട്ടു സംവിധാനം, മര്യാദ കാണിക്കുന്നില്ലന്നും പി.സി

Read Next

ഹരിയാനയില്‍ ഖട്ടര്‍ തന്നെ; സത്യപ്രതിജ്ഞ നാളെ

error: Content is protected !!