ഒളിച്ചു താമസിച്ചു: കൊല്ലത്ത് ഒറ്റ ദിവസം പിടിയിലായത് വിദേശത്തുനിന്നെത്തിയ 79 പേര്‍

kollam,corona

കൊല്ലം; കൊറോണ വൈറസ് സ്ഥിരീകരിക്കാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് കൊല്ലം. എന്നാല്‍ വിദേശത്തുനിന്നു വരുന്നവര്‍ക്ക് ജില്ലയില്‍ ഒളിച്ചിരിക്കാന്‍ അവസരം ഉണ്ടാകുമെന്ന് കരുതരുത്. നിങ്ങള്‍ എവിടെ ഒളിച്ചാലും അധികൃതര്‍ കയ്യോടെ പിടിച്ചിരിക്കും. കഴിഞ്ഞ ദിവസം മാത്രം വിദേശത്തുനിന്നെത്തിയ 79 പേരെയാണ് പൊലീസ് കണ്ടെത്തിയത്. കൊറോണ രോഗബാധിതപ്രദേശങ്ങളില്‍നിന്നെത്തി നിരീക്ഷണവലയത്തില്‍പ്പെടാതെ താമസിക്കുകയായിരുന്നു ഇവര്‍. ആര്‍ഡിഒ സുമീതന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഡോ. ശശി, ഡോ. അരുണ്‍, ഡോ. ടി.എ.നാരായണന്‍ എന്നിവര്‍ വ്യാഴാഴ്ചയും 43 വിദേശീയരുടെ ആരോഗ്യനില പരിശോധിച്ചു. ഡിഎംഒയുടെ നിര്‍ദേശപ്രകാരം 30 പേരുടെ സാമ്ബിള്‍ പരിശോധനയ്ക്കയച്ചു.രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ഹൈ റിസ്ക് രാജ്യങ്ങളില്‍നിന്നുള്ളവരായതിനാല്‍ ഇവരുടെയെല്ലാം സാമ്ബിള്‍ എടുക്കുന്നതിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.

ഗള്‍ഫില്‍നിന്നെത്തി കൊല്ലത്തെ വാടകവീട്ടില്‍ തങ്ങിയ ദമ്ബതിമാരെയും കഴിഞ്ഞദിവസം കണ്ടെത്തി. അവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വിദേശങ്ങളില്‍നിന്നെത്തി നഗരത്തിലെ ഫ്ലാറ്റുകളില്‍ ‘ഒളിച്ചു’താമസിച്ചിരുന്നവരുടെയടുത്തും ആരോഗ്യവകുപ്പ് അധികൃതരെത്തി. ജില്ലയില്‍ കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും മികച്ച ജാ​ഗ്രതയാണ് പുലര്‍ത്തുന്നത്. വിദേശത്തുനിന്നു വന്നവര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചാല്‍ അധികൃതരെ അറിയിക്കണം. ജില്ലയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും വരുംദിവസങ്ങളിലും പരിശോധന തുടരും.

Read Previous

സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് മ​ദ്യ ഫാ​ക്ട​റി​ക​ള്‍​ക്ക് രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്കി

Read Next

സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടർക്ക് കൊവിഡ് 19 ചികിത്സയ്ക്കുള്ള പ്രത്യേക ചുമതല

error: Content is protected !!