ചെറുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ പൊളളിച്ച മുത്തച്ഛന്‍ അറസ്റ്റില്‍

kollam, punalur

പുനലൂര്‍:പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡൊഴിക്കുന്ന മുതല്‍ തന്നെ ചതിച്ച കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച പെണ്‍കുട്ടിയുടെയും ഒക്കെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം മകനുമായുള്ള വഴക്കിനെത്തുടര്‍ന്ന് ചെറുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ പൊളളിച്ച മുത്തച്ഛന്റെ വാര്‍ത്തകളാണ് നമ്മളെ ഞെട്ടിച്ച്‌ കളഞ്ഞത്. കൊല്ലം പുനലൂരിലാണ് സംഭവം. പ്രതിയെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു. തെന്മല പഞ്ചായത്ത് ഒറ്റക്കല്‍ പാറക്കടവില്‍ നെല്ലിക്കല്‍ മേലേതില്‍ വീട്ടില്‍ സുജിത്തിനാണ് (22) പരിക്കേറ്റത്. മുത്തച്ഛനായ വാസുവിനെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ സുജിത്തിന്റെ പിതാവ് അനില്‍കുമാറിനെയും അറസ്റ്റ് ചെയ്തു.

കുടുംബവഴക്കിനെ തുടര്‍ന്ന് മകനുമായുണ്ടായ തര്‍ക്കത്തില്‍ ചെറുമകന്റെ മുഖത്ത് മുത്തച്ഛന്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. വഴക്കുണ്ടായതിനെ തുടര്‍ന്ന് പുറത്തേക്കിറങ്ങിയ മുത്തച്ഛന്‍ റബര്‍ ഷീറ്റിന് ഒഴിക്കുന്ന ആസിഡുമായെത്തി ചെറുമകന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ സുജിത്തിനെ ഉടന്‍ തന്നെ നാട്ടുകാര്‍ പുനലൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read Previous

വീടുദാനച്ചടങ്ങില്‍ വീട്ടമ്മയേയും ഭര്‍ത്താവിനേയും അവഹേളിച്ച്‌ മന്ത്രി

Read Next

പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവം: ഏഴുപേര്‍ ഒളിവില്‍

error: Content is protected !!