കടം വാങ്ങിയ പണം യുവതി തിരികെ നല്‍കിയപ്പോൾ നോട്ടുകൾ കീറിയെറിഞ്ഞ സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

kollam, note, police investigation

കൊല്ലം: വാങ്ങിയ കടം തിരിച്ചു കൊടുക്കാന്‍ എത്തിയ യുവതിയുടെ മുന്‍പില്‍ നോട്ടുകള്‍ വലിച്ചുകീറുന്നതിന്റെ വീഡിയോ ഞെട്ടലോടെയാണ് സോഷ്യല്‍മീഡിയയിലൂടെ ലോകം കണ്ടത്. നോട്ടുകള്‍ വലിച്ചു കീറിയതുമായി ബന്ധപ്പെട്ട് വ്യാപകമായ ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പൊലീസും വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലം ഉമയനല്ലൂര്‍ സ്വദേശിയായ നിവാസ് എന്ന വ്യക്തിയാണ് യുവതിയെ സാക്ഷിയാക്കി കറന്‍സി കീറിയെറിഞ്ഞത്. ഭര്‍ത്താവ് കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ എത്തിയപ്പോഴായിരുന്നു ഈ പ്രതികരണം. വിഡിയോ വൈറലായതോെട വിശദീകരണവുമായി ഇയാള്‍ രംഗത്തെത്തിയിരുന്നു.

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് ഉമയനല്ലൂര്‍ സ്വദേശി കീറിയെറിഞ്ഞത്. ഇയാളുടെ ഭാര്യ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നടപടി വേണമെന്ന ആവശ്യം ശക്തമായതോടെ വിശദീകരണവുമായി യുവാവ് തന്നെ രംഗത്തു വന്നിരുന്നു. കളിനോട്ടുകളാണ് താന്‍ കീറിയെറിഞ്ഞത് എന്നാണ് ഇയാളുടെ വിശദീകരണം. ഒരു സുഹൃത്താണ് തന്നെ കുടുക്കിയതെന്നും ഇയാള്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചു.

വിഡിയോ വലിയ ചര്‍ച്ചയായതോടെ ചാത്തന്നൂര്‍ എസിപിയോട് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സേനയുടെ വാട്‌സാപ് ഗ്രൂപ്പുകളിലും യുവാവ് നോട്ട് കീറിയെറിയുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. വസ്തുത അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ടി നാരായണന്‍ ചാത്തന്നൂര്‍ എസിപിയെയാണ് ചുമതലപ്പെടുത്തിയത്. അതേസമയം ഇതേ കുറിച്ച്‌ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് കൊട്ടിയം പൊലീസ് വ്യക്തമാക്കുന്നത്.

Read Previous

ഒറ്റമാസം കേരളം വാങ്ങിയത് ആയിരം സെക്‌സ് ടോയ്‌സ്: ഏറ്റവും കൂടുതൽ സ്ത്രീകൾക്കുള്ള ലൈംഗിക കളിപ്പാട്ടം

Read Next

ബസ് എടുക്കുന്നതിനിടെ വാതിൽപ്പടിയിൽ നിന്ന വിദ്യാർത്ഥിയെ ക്ലീനർ തള്ളിയിട്ടു: പ്രതി പിടിയില്‍

error: Content is protected !!