നാലാം ക്ലാസുകാരിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്​ത്രീ പിടിയില്‍

kollam , kidnapping

കൊല്ലം: സ്കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഇന്നു രാവിലെ ഒന്‍പതരയോടെയാണു സംഭവം. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന്​ എസ്​.എന്‍.യു.പി സ്​കൂളിലെ വിദ്യാര്‍ഥിനി​ ജാസ്​മിനെയാണ്​ തട്ടികൊണ്ട്​ പോകാന്‍ ശ്രമിച്ചത്​.

കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു. രക്ഷപെടാന്‍ ശ്രമിച്ച നാടോടി സ്​ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി നാടോടി സ്ത്രീ കയ്യില്‍പിടിച്ചു കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പൊള്ളാച്ചി സ്വദേശിനിയായ ജ്യോതിയെ ആണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് .

Read Previous

പുഴയില്‍ നിന്ന് തലയോട്ടിയ്ക്ക് പിന്നാലെ അസ്ഥികളും കണ്ടെത്തി

Read Next

പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍

error: Content is protected !!