കൊറോണ നിയന്ത്രണം ലംഘിച്ച്‌ കൊല്ലത്ത് കല്ല്യാണത്തിനെത്തിയത് ആയിരങ്ങള്‍

KOLLAM, CORONA, MARRIAGE

കൊല്ലം : കൊറോണ വൈറസ് വ്യാപനം തടയാന്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെ ആയിരത്തോളം പേരെ പങ്കെടുപ്പിച്ചു വിവാഹം നടന്നു. കോര്‍പറേഷന്‍ സെക്രട്ടറിയും ആരോഗ്യപ്രവര്‍ത്തകരും നല്‍കിയ നിര്‍ദേശം വകവയ്ക്കാതെയായിരുന്നു ചടങ്ങ്. രണ്ടായിരത്തില്‍ അധികം പേരെ ക്ഷണിച്ച്‌ വിവാഹം നടക്കുന്നെന്ന വിവരം ലഭിച്ചതിനെതുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്തിയത്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നെന്ന് ചൂണ്ടിക്കാട്ടി കോര്‍പറേഷന്‍ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജനക്കൂട്ടത്തെ പ്രവേശിപ്പിക്കരുതെന്നു പറഞ്ഞു ഗേറ്റ് അടച്ചപ്പോള്‍ അസഭ്യം പറയുകയും തങ്ങളെ തള്ളിമാറ്റി ജോലി തടസ്സപ്പെടുത്തിയതും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി.

കോര്‍പറേഷന്‍ നോട്ടിസ് നല്‍കിയതിനെത്തുടര്‍ന്ന് വൈകിട്ട് ഇതേ ഹാളില്‍ നടത്താനിരുന്ന സല്‍ക്കാരം മാറ്റി. ജില്ലയില്‍ ഇന്നലെ വിവാഹം നടന്ന പല വിവാഹചടങ്ങുകളും ആരോഗ്യ വകുപ്പ് സംഘത്തിന്റെ നിര്‍ദേശമനുസരിച്ച്‌ ലളിതമായാണ് നടന്നത്. കൂടുതലായി എത്തിയ ആളുകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അധികൃതര്‍ മടക്കിഅയച്ചിരുന്നു. ബന്ധുക്കളുമായി സംസാരിച്ച ശേഷം പലയിടത്തും ചടങ്ങുകള്‍ ലളിതമായി നടത്തി.

Read Previous

ബി​ഗ്ബോ​സ് താ​ര​ത്തെ സ്വീ​ക​രി​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​വ​ര്‍​ക്കെ​തി​രെ കേ​സ്

Read Next

56 വയസ്സുകാരിയായ വീട്ടമ്മയോട് പ്രണയാഭ്യര്‍ഥന നടത്തി, അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത 26 കാരന് ചൂരൽ പ്രയോ​ഗം നടത്തി സിഐ

error: Content is protected !!