ആ​റു വ​യ​സു​കാ​രി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

kollam, child missing case

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ണ്‍​കാ​വി​ന് സ​മീ​പം ഇ​ള​വൂ​രി​ല്‍ ആ​റു വ​യ​സു​കാ​രി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ബാ​ലാ​വ​കാ​ശ ക​മ്മീ​ക്ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഇ​തു സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍, കൊ​ല്ലം ജി​ല്ല ക​ള​ക്ട​ര്‍, ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ​ന്ന​വ​രി​ല്‍ നി​ന്ന് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന്‍റെ​യും അ​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ​യും വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത് ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ ച​മ​ച്ച​വ​ര്‍​ക്കും പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കും എ​തി​രേ സൈ​ബ​ര്‍ നി​യ​മം അ​നു​സ രി​ച്ച്‌ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, പോ​ലീ​സ് സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന്, കാ​ണാ​താ​യ ചി​ല കു​ട്ടി​ക​ളെ തി​രി​ച്ചു​കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പി. ​സു​രേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി.

കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ചാ​ത്ത​ന്നൂ​ര്‍ എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. പോ​ലീ​സി​നെ കൂ​ടാ​തെ സൈ​ബ​ര്‍ വി​ദ​ഗ്ധ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും കു​ട്ടി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശം കൈ​മാ​റി.

Read Previous

നി​ല​മ്പൂരി​ല്‍​നി​ന്നും വി​ദ്യാ​ര്‍​ഥി​യെ കാണാതായി

Read Next

ക​ലാ​പം നടന്നത് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി മു​ന്നേ​റ്റം ന​ട​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളില്‍

error: Content is protected !!