കൊല്ലത്ത് വ്യാപാരിക്ക് നേരെ ബന്ധുക്കളുടെ ആസിഡ് ആക്രമണം

KOLLAM, ACID ATTACK

കൊല്ലം: അഞ്ചലിൽ ഫ്രൂട്സ് കട നടത്തിക്കൊണ്ടിരുന്ന ആൾക്കെതിരെ ആസിഡാക്രമണം. ബൈക്കിലെത്തിയ കുളത്തുപ്പുഴ സ്വദേശികളായ മൂന്നു പേരാണ് ആസിഡ് ഒഴിച്ചത്. അഞ്ചൽ മുക്കട ജംഗ്ഷനിൽ അഫ്സൽ ഫ്രൂട്ട്സ് കട നടത്തിക്കൊണ്ടിരുന്ന ഉസ്മാനാണ് ആസിഡാക്രമണത്തിനു ഇരയായത്.

ഉസ്മാന്റെ ബന്ധുക്കളും കുളത്തുപ്പുഴപുഴ സ്വാദേശികളുമായ ഷാജഹാൻ, നാസ്സർ, നിസ്സാർ എന്നിവരാണ് മുഖത്ത് ആസിഡ് ഒഴിച്ചതെന്ന് ഉസ്മാൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങൾ ആണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ടുകണ്ണിനും പരിക്കേറ്റതിനെ തുടർന്നു ഉസ്മാനെ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശൂപത്രിയിലേക്ക് മാറ്റി.

Read Previous

നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു

Read Next

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം

error: Content is protected !!