ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി

LDF,KODIYERY,CPIM, shane nigam, joby george, 24NeWS, kairali, reporter, channel, online, rashtradeepam, Kerala, crime news, politics, accident, death,cinema, pinarayi vijayan, OMMEN CHANDY, by election, murder, local news, pradheshikam, Malayalam, ramesh chennithala, high court, charity, firoze kunnumparambil,Churc case, supremecourt,AYODHYA, Babri Masjid,

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എന്‍എസ്‌എസിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി എന്‍.എസ്.എസ് പരസ്യമായി പ്രചാരണത്തിനിറങ്ങിയത് ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരിയുടെ പ്രതികരണം.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച്‌ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍.എസ്.എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുകയാണെങ്കില്‍ പരിശോധിച്ച്‌ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കാറാം മീണയുടെ ഈ നിരീക്ഷണം ശരിയാണെന്ന് കോടിയേരി വ്യക്തമാക്കുകയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥിക്കായി വട്ടിയൂര്‍ക്കാവില്‍ എന്‍എസ്‌എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പരസ്യ പ്രചാരണം നടക്കുന്നുണ്ട്. കരയോഗങ്ങളുടേയും വനിതാ സമാജങ്ങളുടേയും നേതൃത്വത്തില്‍ പ്രചാരണം നടത്തി വരികയാണെന്ന് എന്‍എസ്‌എസ് നേതൃത്വം നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.

Read Previous

44മാസം കൊണ്ട് 70 ഉംറയാത്രകള്‍ നടത്തിയ റെക്കോര്‍ഡുമായി വി.കെ. ഇബ്രാഹിംകുഞ്ഞ്, ദുബായിയില്‍ ബിനാമി ഇടപാടുകളുണ്ടെന്ന് സംശയം അന്വേഷണം തുടങ്ങി

Read Next

മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി

error: Content is protected !!