മദ്യം ലഭിച്ചില്ല; എറണാകുളത്ത് 45കാരന്‍ ആത്മഹത്യ ചെയ്തു

delhi, family, suicide

കൊച്ചി: എറണാകുളം അമ്പലമേട്ടിൽ 45കാരനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. പെരിങാല സ്വദേശിയായ മുരളിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇയാളുടെ മദ്യപാനത്തെ തുടര്‍ന്ന് ഭാര്യയും മകനും വീട്ടില്‍ നിന്നും ഒരു വര്‍ഷമായി മാറി താമസിക്കുകയാണ്. ഇതോടെ ഒറ്റയ്ക്കായിരുന്നു താമസം. കൂലി പണിക്കാരനാണ്. വെള്ളിയാഴ്ച രാവിലെ പെരിങ്ങാലയില്‍ നിന്നും നടന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള കരിമുഗളിലെ ബാറിലും പുത്തന്‍കുരിശ് ബെവ്‌കോ ഷോപ്പിനു മുന്നിലെത്തിയും മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഉച്ച കഴിഞ്ഞ് തിരിച്ചെത്തി ആയ്യൂര്‍വേദ കടകളിലെത്തി അരിഷ്ടം ചോദിച്ചെങ്കിലും കൊടുക്കാന്‍ ആരും തയ്യാറായില്ല. വൈകിട്ട് ഇയാളെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച്‌ എത്തിയപ്പോഴാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഭാര്യ നിര്‍മ്മല. മകന്‍ അലോഷി.

Related News:  ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല; പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

Read Previous

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എംഎ യൂസഫലി 10 കോടി നല്‍കും

Read Next

അ​മേ​രി​ക്ക​യി​ല്‍ കൊറോണ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​വി​ഞ്ഞു

error: Content is protected !!