‘അച്ഛന്‍ കളക്ടര്‍’ കാത്തിരിക്കുകയാണ് മകള്‍ക്ക് പേരിടാന്‍

kochi, s suhas, lock down

കൊച്ചി; രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുംബത്തില്‍ നിന്ന് മാറി ജീവിക്കേണ്ടിവന്നവര്‍ നിരവധിയാണ്. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ആറ്റുനോറ്റു പിറന്ന കണ്‍മണിയെ കണ്‍നിറയെ കാണാനാവാതെയാണ് അദ്ദേഹം ബാ​ഗ്ലൂരില്‍ നിന്ന് മടങ്ങിയത്. ലോക്ക്ഡൗണിലായതോടെ കുഞ്ഞിന്റെ പേരിടല്‍ അടക്കമുള്ള ചടങ്ങുകള്‍ക്കായി അച്ഛന്റെ വരവിനായി കാത്തിരിക്കുകയാണ് കുടുംബം. ഫെബ്രുവരി ആറിനാണ് സുഹാസ് അച്ഛനായത്. ബാം​ഗളൂര്‍ ആശുപത്രിയില്‍വെച്ചാണ് ഭാര്യ ഡോ. വൈഷ്ണവി മകള്‍ക്ക് ജന്മം നല്‍കിയത്. ഇരുവരും ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനു മുന്‍പ് ഫെബ്രുവരി എട്ടിന് എറണാകുളത്തേക്ക് പോന്നതാണ് കളക്ടര്‍. പിന്നെ മകളെ കാണാനായി ബാംഗളൂരുവിലെ വീട്ടിലേക്ക് പോകാനായിട്ടില്ല. സുഹാസിന്റെ വരവിനായി കുഞ്ഞും വൈഷ്ണവിയും വീട്ടില്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കൊറോണ ഭീതി മാറാതെ സുഹാസിന് കുഞ്ഞിനെ കാണാനാവില്ല. സുഹാസിന് എത്താനാവാത്തതിനാല്‍ മകളുടെ പേരിടല്‍ ചടങ്ങ് അടക്കം മാറ്റിവെച്ചിരിക്കുകയാണ്. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഇപ്പോള്‍ ഉണ്ടാവണമെന്ന് അദ്ദേഹത്തിന് ആ​ഗ്രഹമുണ്ട്. എന്നാല്‍ വീട്ടുകാര്യത്തേക്കാള്‍ വലുതാണല്ലോ നാട്ടുകാര്യം എന്നാണ് സുഹാസ് പറയുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് കൊറോണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Read Previous

എടിഎമ്മിലെ സാനിറ്റൈസര്‍ മോഷണം പോയി; കള്ളനെ തേടി പൊലീസ്; വിഡിയോ

Read Next

ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച്‌ മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസ്

error: Content is protected !!