ബസില്‍ മറന്നുവെച്ച ബാഗ് തിരികെ എടുക്കാനുള്ള പാച്ചിലിന് ഇടയില്‍ ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു

മൂവാറ്റുപുഴ: ബസില്‍ മറന്നുവെച്ച ബാഗ് തിരികെ എടുക്കാനുള്ള പാച്ചിലിന് ഇടയില്‍ ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു. മണിയന്തടം മംഗലത്ത് വീട്ടില്‍ മോഹനന്റെ ഭാര്യ തങ്കമ്മ(57) ആണ് മരിച്ചത്.

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ തനിക്ക് ചികിത്സ തേടുന്നതിനായാണ് തങ്കമ്മ എത്തിയത്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ സഞ്ചരിച്ച ബസില്‍ നിന്ന് പണവും രേഖകളും അടങ്ങിയ ബാഗ് എടുക്കാന്‍ മറന്നു പോയി. ആശുപത്രിയില്‍ എത്തിയതിന് ശേഷമാണ് ഇവരിത് അറിയുന്നത്.

ഉടനെ തന്നെ ഓട്ടോറിക്ഷ പിടിച്ച്‌ ബസ് തിരഞ്ഞ് ഇറങ്ങി. ഇതിനിടെ തങ്കമ്മ ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീണു. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ സര്‍ക്കാര്‍ മോഡല്‍ സ്‌കൂളിലെ ജീവനക്കാരിയാണ് ഇവര്‍.

Read Previous

മൺകുടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ ദത്തെടുക്കാമെന്ന് ബിജെപി എംഎൽഎ

Read Next

44മാസം കൊണ്ട് 70 ഉംറയാത്രകള്‍ നടത്തിയ റെക്കോര്‍ഡുമായി വി.കെ. ഇബ്രാഹിംകുഞ്ഞ്, ദുബായിയില്‍ ബിനാമി ഇടപാടുകളുണ്ടെന്ന് സംശയം അന്വേഷണം തുടങ്ങി

error: Content is protected !!