സംവിധായകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു ; ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മര്‍ദനം, പിന്നില്‍ കൊട്ടേഷന്‍ സംഘം

കൊച്ചി : യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത് കൊട്ടേഷന്‍ സംഘമെന്ന് സംശയം . ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായലിനു സമീപത്തു വെച്ച്‌ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യക്കും അക്രമികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവുമായി തര്‍ക്കം ഉണ്ടായിരുന്നു.
നിഷാദ് നായകനായി സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന പുതിയ സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്.

Read Previous

പെങ്ങള്‍ക്ക് ആണ്‍കുഞ്ഞ്; അഭിമന്യു എന്ന് പേരിട്ടു; കുറിപ്പ്

Read Next

ജലപൂരത്തെ വരവേൽക്കാൻ ഒരുങ്ങി ആലപ്പുഴ: മുഖ്യാതിഥി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ