ഫെമിനത്തോൺ 2020- ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവ്വഹിച്ചു

എറണാകുളം : സത്രീയുടെ സ്വയം ഉണർവ്വെന്ന ലക്ഷ്യം മുൻനിർത്തി കൊച്ചിയിൽ മെയ് 17 ന് സംഘടിപ്പിക്കുന്ന വനിതകളുടെ മാരത്തോൺ മത്സരം ‘ഫെമിനത്തോൺ 2020 ‘ ന്റെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് പ്രകാശനവും എറണാകുളം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ ജി. പൂങ്കുഴലി ഐ.പി.എസ് നിർവ്വഹിച്ചു. കാക്കനാട് നോവോട്ടൽ ഹാളിൽ വച്ചുനടന്ന ചടങ്ങിലാണ് ‘ഫെമിനത്തോൺ 2020’ ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

സത്രീകളുടെ സ്വയം ഉണർവ്വെന്ന ആശയം വളരെയേറെ സ്വീകരിക്കപ്പെടണമെന്നും, മെയ് 17 ന് നടക്കുന്ന മാരത്തോൺ മത്സരത്തിൽ താനും പങ്കെടുക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനവേളയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പൂങ്കുഴലി ഐപിഎസ് പറഞ്ഞു.

ഫെമിനത്തോൺ 2020 മുഖ്യ സംഘാടകരായ പ്രയാണ ഇൻഫോ മീഡിയ സിഇഒ ആർ. രാവൺ , നീൽ എന്റർടൈൻമെന്റ് സിഇഒ പ്രിയദർശ്ശിനി ആർ മേനോൻ എന്നിവർ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. സി.ജി. രാജഗോപാൽ , എൽദോ എന്നിവർ സംസാരിച്ചു.

www.feminathon.com എന്ന വെബ്സൈറ്റിൽ മാർച്ച് 20 മുതൽ റജിസ്ട്രർ ചെയ്യാം

Read Previous

സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്: ഇ​ന്ന് പ​വ​ന് കുറഞ്ഞത് 1,000 രൂപ

Read Next

സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലറ്റുകൾ പൂട്ടണം. ഹൈക്കോടതിയിൽ ഹർജി.

error: Content is protected !!