പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവം: പൊലീസ് കേസെടുത്തു

കൊച്ചി: പനമ്പിള്ളി നഗറിലൂടെ രാത്രി സ്‌കൂട്ടറില്‍ യാത്ര ചെയ്ത പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ തേവര പൊലീസ് കേസെടുത്തു. കണ്ടാല്‍ തിരിച്ചറിയാത്ത ബൈക്ക് യാത്രക്കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Atcd inner Banner

പനമ്പള്ളി നഗറില്‍ വച്ച് ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. കൊച്ചിയിലെ സ്വകാര്യ ഏവിയേഷന്‍ പരിശീലന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബൈക്കില്‍ ഹെല്‍മെറ്റ് വച്ച ഒരാള്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിക്കുകയും ചെയ്തെന്നാണ് പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഹെല്‍മെറ്റ് വച്ചിരുന്നതിനാല്‍ ഇയാളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയില്ലെന്നും പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചിലരെ ചോദ്യം ചെയ്തെങ്കിലും പ്രതിയെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സമീപത്തുള്ള കടകളിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചുവരുന്നുണ്ട്.

ആറ് മാസം മുന്‍പാണ് കോട്ടയം, ഊട്ടി സ്വദേശികളായ പെണ്‍കുട്ടികള്‍ കൊച്ചിയില്‍ എത്തിയത്. പ്രണയമോ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളോ ആരുമായും ഇല്ലെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പഠിക്കുന്നതോടൊപ്പം ഇവര്‍ കൊച്ചിയിലെ സ്വകാര്യ മാളില്‍ ജോലി ചെയ്യുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.