മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലിം ലീഗ് സസ്പെന്‍റ് ചെയ്ത കെ എം ബഷീർ വീണ്ടും എല്‍ഡിഎഫ് വേദിയിൽ

KM BASHEER, LEAGUE, CPIM

കോഴിക്കോട്: മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലിം ലീഗ് സസ്പെന്‍റ് ചെയ്ത ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ എം ബഷീർ വീണ്ടും എല്‍ഡിഎഫ് വേദിയിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് എ പി അബ്ദുൾ വഹാബ് നടത്തുന്ന ഉപവാസ സമരത്തിലാണ് ബഷീർ പങ്കെടുക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കുമെന്ന് കെ എം ബഷീർ പ്രതികരിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിച്ചതുമാണ് കെ എം ബഷീറിനെതിരെ നടപടി സ്വീകരിച്ചത്. അന്വേഷണ വിധേയമായാണ് അച്ചടക്കനടപടി. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി മുഖപത്രത്തിലൂടെയാണ് ബഷീറിനെ സസ്പെന്‍റ് ചെയ്ത വിവരം പുറത്തു വന്നത്.

Read Previous

നടിയെ ആക്രമിച്ച കേസ്‌: നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി: രഹസ്യ വിചാരണ ആരംഭിച്ചു

Read Next

പൗരത്വനിയമ ഭേദഗതിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള ലോങ് മാര്‍ച്ച്‌

error: Content is protected !!