കെകെ ശൈലജ രാജ്യത്തെ മികച്ച മന്ത്രി; ആരിഫ് മുഹമ്മദ് ഖാന്‍

kk shailaja, arif muhammed khan

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയെ പുകഴ്ത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്തെ മികച്ച മന്ത്രിയാണ് കെകെ ശൈലജയെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കേരള പോഷണ സെമിനാര്‍ വേദിയില്‍ സംസാരിക്കവേയായിരുന്നു ഗവര്‍ണറുടെ പുകഴ്ത്തല്‍. സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ് കെകെ ശൈലജ. കെകെ ശൈലജ തന്റെ കര്‍മ്മ മേഖലയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നയാളാണ്. ശൈലജയുടെ പ്രവര്‍ത്തനത്തിലും സ്വന്തം കര്‍മ്മ മേഖലയോടുള്ള ആത്മാര്‍ത്ഥതയിലും അഭിമാനമുണ്ടെന്നും ആരോഗ്യ മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ഗവര്‍ണര്‍ പറഞ്ഞു.

Read Previous

കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍

Read Next

ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയം; രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട്

error: Content is protected !!