Home NewsKerala കിഫ്ബി; സിഎജി റിപ്പോര്‍ട്ടില്‍ നിയമപോരട്ടതിന് സര്‍ക്കാര്‍; രാഷ്ട്രീയമായും നിയമപരമായും സി.എ.ജിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക്

കിഫ്ബി; സിഎജി റിപ്പോര്‍ട്ടില്‍ നിയമപോരട്ടതിന് സര്‍ക്കാര്‍; രാഷ്ട്രീയമായും നിയമപരമായും സി.എ.ജിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക്

by Rashtradeepam Desk

കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടില്‍ നിയമപോരട്ടത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടന വിദഗ്ധനുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം സംസ്ഥാന സര്‍ക്കാര്‍ തേടി. ധനമന്ത്രി തോമസ് ഐസക് അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ വിദഗ്ധ അഭിപ്രായം തേടാന്‍ തീരുമാനിച്ചത്. സംസ്ഥാന ധനവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടുകയായിരുന്നു. ഇതിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ദിവസം നരിമാന്റെ ഓഫീസിന് കൈമാറി. സിഎജിയുടെ റിപ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നാണ് സര്‍ക്കാര്‍ വാദം.

രാഷ്ട്രീയമായും നിയമപരമായും സി.എ.ജിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച സര്‍ക്കാര്‍ നീങ്ങുന്നത് ശക്തമായ നടപടികളിലേക്കാണ്. സര്‍ക്കാരിന് വിശദീകരണത്തിന് അവസരം നല്‍കാതെ കിഫ്ബി വായ്പകളുടെ ഭരണഘടനാ സാധുതയെന്തെന്ന ചോദ്യം ചെയ്യുന്ന കണ്ടെത്തലുകള്‍ സിഎജി റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. ഇക്കാര്യത്തില്‍ സിഎജിക്ക് എതിരെ തുടര്‍ നടപടികളുടെ ഭാഗമായാണ് മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദനുമായ ഫാലി എസ് നരിമാനില്‍ നിന്നും നിയമോപദേശം തേടുന്നത്.

കിഫ്ബി വായ്പകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സ്വദേശി ജാഗരണ്‍ മഞ്ച് നല്‍കിയ കേസും ഉടന്‍ തന്നെ കോടതിയുടെ പരിഗണനയ്ക്ക് വരുന്നതും സര്‍ക്കാര്‍ മുന്നില്‍ കാണുന്നു. ഈ പശ്ചാത്തലത്തില്‍ മുതിര്‍ന്ന അഭിഭാഷകരെ തന്നെ എത്തിച്ച് കേസ് നേരിടാനാണ് തീരുമാനം. ധനമന്ത്രി ഇക്കാര്യങ്ങളില്‍ എ.ജിയുമായി ചര്‍ച്ച നടത്തി. സിഎജിക്കെതിരെ രാഷ്ട്രീയ പ്രചരണം ശക്തമാക്കാന്‍ നേരത്തെ സിപിഎമ്മും തീരുമിച്ചിരുന്നു.

ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെ സംബന്ധിച്ചാണ് നരിമാന്റെ നിയമോപദേശം തേടിയത്. സര്‍ക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിര്‍മിച്ച് വിദേശ രാജ്യങ്ങളില്‍നിന്ന് ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയം, കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹര്‍ജി എന്നിവയിലാണ് സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ നിയമോപദേശം തേടിയത്.

 

Related Posts

error: Content is protected !!