ഉല്ലാസ യാത്രയാക്കി കുരുന്നുകള്‍, ലജ്ജാവതിയുമായി ജാസി ഗിഫ്റ്റും രാജലക്ഷ്മിയും സംഗീത മഴ പൊഴിയിച്ചു

തിരുവനന്തപുരം: ചലചിത്രമേളയുടെ അഞ്ചാംനാള്‍ എല്ലാം കൊണ്ടും ഒരു ഉല്ലാസ യാത്രയുടെ മൂഡിലായിരുന്നു കുട്ടിക്കുറുമ്പന്‍മാരും കുറുമ്പത്തിമാരും. രാവിലെ കൈരളി തിയേറ്ററില്‍ സിനിമയും മാജിക്കും തമ്മിലുള്ള അഭേദ്യമായ ബന്ധം പറഞ്ഞും മാന്ത്രികതയുടെ വിസ്മയം കാണിച്ചും കുട്ടികള്‍ക്ക് പഠിപ്പിച്ചും പ്രശസ്ത മാന്ത്രികനുമായ ചന്ദ്രസേനന്‍ മിതൃമല കുട്ടികളെ അമ്പരപ്പിച്ചു. സിനിമയിലും മാജിക്കിലും പ്രേക്ഷകരുടെ കണ്ണ്കെട്ടുന്ന മാന്ത്രികതയുണ്ട്. അത് ലോകപ്രശസ്ത സിനിമകളിലൂടെയും അവയുടെ അണിയറക്കഥകളിലൂടെയും അവതരിപ്പിച്ചത് കുട്ടികള്‍ക്ക് ആനന്ദകരമായി.

വൈകുന്നേരം നാലരയ്ക്ക് പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ജാസിഗിഫ്റ്റും ഗായിക രാജലക്ഷ്മിയും അവതരിപ്പിച്ച സംഗീത വിരുന്ന് എല്ലാവരെയും ആഘോഷത്തിമിര്‍പ്പിലാക്കി. കുട്ടികളും രക്ഷിതാക്കളും മുതിര്‍ന്നവരും ജാസിയുടെ രണ്ടക്ക… രണ്ടക്ക… എന്ന ഗാനത്തിനൊപ്പം ചുവട് വെച്ചു. കൂടെ രാജലക്ഷമിയും കൂടി പാടിത്തുടങ്ങിയതോടെ സദസ്സിലെ ആവേശം വാനോളം ഉയര്‍ന്നു…. മേളയുടെ തീം സോംഗിന് ഈണമിട്ട് പാടിയത് രാജലക്ഷ്മിയാണ്. കുട്ടികളുടെ ആവശ്യപ്രകാരം , ‘കുട്ടിക്കാലം ഇനി സിനിമാക്കാലം…’ എന്ന ആ ഗാനം രാജലക്ഷ്മി പാടി.

ജപ്തക്ക് ഹേ ജാനിലെ ജീയാ… ജീയാ ജീയാരേ…. എന്ന ഗാനം പാടി രാജലക്ഷ്മി കുട്ടികളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അതിന് ശേഷം ജാസി ഗിഫ്റ്റും രാജലക്ഷ്മിയും കുട്ടികളുടെ ചോദ്യത്തിന് മറുപടി നല്‍കി. ജാസി ഗിഫ്റ്റ് പി.എച്ച്.ഡി ചെയ്ത ശേഷം സിനിമയില്‍ പാടാന്‍ എത്തിയ അനുഭവവും കുട്ടികളോട് പങ്കുവെച്ചു. അവസാം മാസ്റ്റര്‍ പീസ്സായ ലജ്ജാവതിയേ… നിന്റെ കള്ളക്കടക്കണ്ണില്‍… പാടി തകര്‍ത്തു… തിമിര്‍ത്തു… തിമിര്‍ത്തു. മേളയിലെ വോളിയന്ററായ ആഭ എന്ന കൂട്ടുകാരി വയലിനില്‍ യോദ്ധയിലെ പടകാളി ചണ്ടിചങ്ങടി… എന്ന ഗാനം വയലിനില്‍ വായിച്ച് കുട്ടികളെ ഇളക്കിമറിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി എക്സിക്യൂട്ടിവ് അംഗം ആര്‍. രാജു, ജോയിന്റ് സെക്രട്ടറി ഭാരതി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം പശുപതി എന്നിവരും പങ്കെടുത്തു.

Subscribe to our newsletter

Leave A Reply

Your email address will not be published.