കോഴിക്കോട്: അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാനാവുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിലെ അഞ്ച് പേര് ദുര്‍ബലരാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെയാണ് ശ്രീധരന് പിള്ള വിമര്‍ശനവുമായി രംഗത്തെത്തിയത്. പ്രസ്താവന പിന്‍വലിച്ച് കോടിയേരി മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
അഞ്ച് മണ്ഡലങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് നിറുത്തുന്നതെന്നും കോണ്‍ഗ്രസും ആര്.എസ്.എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അണിയറയില്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. വടകര, കണ്ണൂര്‍, കൊല്ലം, എറണാകുളം മണ്ഡലങ്ങളിലാണ് ദുര്‍ബലസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്നും അതിന് പകരമായി തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നുള്ളതായിരുന്നു കരാറെന്നും കോടിയേരി പറഞ്ഞിരുന്നു