ശബരിമല മണ്ഡലകാലത്തിന്റെ ഒരുക്കങ്ങളില്‍ നിര്‍ദ്ദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും, ശുചിമുറികള്‍ വര്‍ധിപ്പിക്കണമെന്നുമാണ് നിര്‍ദേശം. മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ശുചിമുറികളുടെ എണ്ണത്തിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.
53 ലക്ഷം ഭക്തര്‍ വരുന്നിടത്ത് 1000 ശുചിമുറികള്‍ കൊണ്ട് എന്ത് കാര്യമാണ് ഉള്ളത്. അടുത്ത സീസണിലെങ്കിലും ഇത് വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്ന് നിര്‍ദ്ദേശിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ ക്യൂവിന്റെ എണ്ണം കുറയ്ക്കേണ്ടി വരുമെന്നും കോടതി ഓര്‍മിപ്പിച്ചു.
16ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. വെര്‍ച്ചല്‍ ക്യൂ ബുക്കിങ്ങിനു പുറമേ വഴിപാടുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. തീര്‍ത്ഥാടകര്‍ക്കായുള്ള അപകട ഇന്‍ഷുറന്‍സ് ഈ സീസണിലെ പ്രത്യേകത.


