കോട്ടയം: ജീവിതത്തിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ക്രൂരമായി മർദിച്ചതായി യുവതിയുടെ പരാതി. കോട്ടയം കുമാരനല്ലൂരിലാണ് സംഭവം. ഭർത്താവ് ജയൻ തന്നെ ക്രൂരമായി മർദിച്ചതായി രമ്യ മോഹനൻ എന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്.
വീട്ടിലെത്തിക്കഴിഞ്ഞാൽ ക്രൂരമായി മർദിക്കുന്ന സ്വഭാവമാണ് ജയനുള്ളതെന്ന് ഭാര്യ പറയുന്നു. നേരത്തെ വിദേശത്തായിരുന്നു രണ്ടു പേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ സ്വഭാവത്തിൽ മാറ്റം വരുകയും ക്രൂരമായി മർദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് രമ്യ പറയുന്നു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.


