ആലപ്പുഴ ജില്ലയ്ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു.പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു.ഭോപ്പാലിലെ കേന്ദ്ര ലാബിൽ നിന്നാണ് പരിശോധനാഫലം ലഭിച്ചത്.സംശയത്തിന്റെ അടിസ്ഥാനത്തിൽ ചത്ത താറാവുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു
പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. നാളെ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കള്ളിംഗ് അടക്കമുള്ള തുടർനടപടി സ്വീകരിക്കും.5000 ഓളം താറാവുകളാണ് നിരണത്തെ ഡക്ക് ഫാമിലുള്ളത് -നാളെ രാവിലെ തന്നെ പ്രശ്നം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിക്കും.