ബലാത്സംഗത്തിനിരയായവർ ഗർഭിണികളാകുന്ന സാഹചര്യത്തിൽ ഗർഭഛിദ്രം സംബന്ധിച്ച് ഹൈക്കോടതിയുടെ നിർണായക അഭിപ്രായം. ബലാത്സംഗത്തിന് ഇരയായ ഗർഭിണിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളുടെ കുഞ്ഞിന് ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്ന് കോടതി കണ്ടെത്തി. പീഡനത്തിനിരയായ 16 വയസ്സുകാരിയുടെ ഗർഭച്ഛിദ്രത്തിന് കോടതി അനുമതി നൽകി.
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഗർഭിണിയായാൽ ഗർഭച്ഛിദ്രം നടത്താൻ അനുവദിക്കാത്തത് അന്തസ്സോടെ ജീവിക്കാനുള്ള അവളുടെ അവകാശത്തെ നിഷേധിക്കുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിര്‍ണായക നിരീക്ഷണം.