ഭീകരാക്രമണ മുന്നറിയിപ്പ്; കേരളത്തിലും കനത്ത ജാഗ്രത; 112ല്‍ വിളിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദേശം. ഓണാഘോഷവുമായി ബന്ധപ്പെട്ട് തിരക്ക് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കി. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ 112 എന്ന നമ്ബറില്‍ വിളിച്ച്‌ വിവരമറിയിക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു.

കരസേനാ ദക്ഷിണ കമാന്‍ഡിങ് ചീഫാണ് ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സര്‍ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തി. വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചതായും എന്തും നേരിടാന്‍ സൈന്യം സജ്ജമാണെന്നും കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ എസ്‌കെ സെയിനി അറിയിച്ചു.

കഴിഞ്ഞ ആഴ്ചയും ഗുജറാത്ത് തീരം വഴി തീവ്രവാദികള്‍ ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുറമുഖങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.

Read Previous

വിവാഹവീട്ടില്‍ വെച്ച് പരിചയപ്പെട്ട് യുവാവും യുവതിയും മാസങ്ങള്‍ക്ക് ശേഷം കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടി

Read Next

കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

error: Content is protected !!