വിവിധ ജില്ലകളിലായി പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

kerala rain

കേരളത്തിലെ വിവിധ ജില്ലകളിലായി പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ടാണ് പിന്‍വലിച്ചത്. പകരം ഇന്നും നാളെയും പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Read Previous

സ്വര്‍ണം ഒരു പവന് 40000 രൂപ; ഗ്രാമിന്റെ വില 5,000

Read Next

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു

error: Content is protected !!