ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു

ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. 2018ലെ കണക്കുകള്‍ അടിസ്ഥാനമാക്കി സെന്‍സസ് കമീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ശിശു മരണ നിരക്കില്‍ ഏറ്റവും മുമ്പിലുള്ള സംസ്ഥാനം മധ്യപ്രദേശ് ആണ്. 1000 കുട്ടി കള്‍ ജനിക്കുമ്പോള്‍ 48 പേരാണ് മധ്യ പ്രദേശില്‍ മരണമടയുന്നത്. എന്നാല്‍ കേരളത്തില്‍ 1000ത്തില്‍ ഏഴ് കുട്ടികള്‍ മാത്രമാണ് മരണ മടയുന്നതെന്നാണ് കമ്മീഷന്റെ കണക്ക്. ദേശീയ തലത്തില്‍ 2013ല്‍ ആയിരത്തില്‍ 40 കുട്ടികള്‍ മരിക്കുന്നത് 2018ല്‍ 32 ആയി കുറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ശിശുജനനനിരക്കുള്ള സംസ്ഥാനം ബിഹാറും ഏറ്റവും കുറവ് ജനനനിരക്കുള്ള സംസ്ഥാനം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുമാണ്. പുതിയ കണക്കുകള്‍ പ്രകാരം 1,000 ആണ്‍കുട്ടികള്‍ക്ക് 899 പെണ്‍കുട്ടികള്‍ എന്ന കണക്കിലാണ് ദേശീയ ലിംഗാനുപാതമുള്ളത്.

Read Previous

ഡ്രൈവര്‍ക്ക് കൊവിഡ്‌; അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോ താല്‍ക്കാലികമായി അടച്ചു

Read Next

എസ്എസ്എല്‍സി പരീക്ഷയില്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

error: Content is protected !!