സുഹൃത്തിന് സ്വന്തം വീട്ടില്‍ അഭയം നല്‍കിയ യുവാവിന്റെ ഭാര്യയുമായി സുഹൃത്ത് മുങ്ങി

kambalakkad, lovers

ലോക്ക് ഡൗണില്‍പ്പെട്ട് നിസഹായനായ യുവാവിന് സ്വന്തം വീട്ടില്‍ ഇടംകൊടുത്ത വീട്ടുടമസ്ഥന് കിട്ടിയത് മുട്ടന്‍ പണി. മൂവാറ്റുപുഴയില്‍ താമസിക്കുന്ന വീട്ടുടമസ്ഥന്റെ സുഹൃത്ത് എറണാകുളത്ത് ജോലി ചെയ്ത് വരികയായിരുന്നു. അപ്പോഴാണ് ലോക്ക് ഡൗണ്‍ വന്ന് ‌പെട്ടത്. വീട്ടില്‍ പോകാന്‍ പറ്റാതെതെ വന്നതോടെ സുഹൃത്തിന് സ്വന്തം വീട്ടില്‍ ഇടം നല്‍കിയ വീട്ടുടമസ്ഥന്റെ ഭാര്യയെയും കുട്ടികളെയും കൊണ്ട് സുഹൃത്ത് നാടുവിട്ടു.

സംഭവത്തില്‍ വീട്ടുടസ്ഥനായ യുവാവ് മുവാറ്റുപുഴ സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഭാര്യയെയുമായി മുങ്ങിയ സുഹൃത്തായ മൂന്നാര്‍ സ്വദേശി പൊലീസ് സ്റ്റേഷനിലെത്തി. സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും സ്റ്റേഷനി ഹാജരാക്കിയെങ്കിലും മക്കളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് ഭാര്യ മൂന്നാര്‍ സ്വദേശിക്കൊപ്പം പോയി.ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി മൂവാറ്റുപുഴയിലെത്തിയത്.

Related News:  കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 774 പേര്‍; 19 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 627, ഇന്ന് പുതിയ ഒരു ഹോട്ട് സ്പോട്ട്

മൂന്നാറിനു പോകാന്‍ വാഹനമൊന്നും കിട്ടാതെ കുടുങ്ങിയ ഇയാള്‍ മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാറില്‍ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ഇയാളുടെ ബാല്യകാല സുഹൃത്തിന്റെ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ചു വിളിച്ചതോടെ സുഹൃത്ത് കാറുമായെത്തി ഇയാളെ മൂവാറ്റുപുഴയിലെ വീട്ടിലേക്കു കൊണ്ടു പോയി. രണ്ടു മാസത്തോളം ഇയാള്‍ സുൃയത്തിന്റെ വീട്ടില്‍ താമസിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാന്‍ സൗകര്യമൊരുക്കിയിട്ടും ഇയാള്‍ പോകാന്‍ തയാറാകാത്തത്് ഗ്രഹനാഥന് സംശയം തോന്നിയിരുന്നു. സംശയം തോന്നി തുടങ്ങിയതിനു പിന്നാലെയാണ് സുഹൃത്തിന്റെ ഭാര്യയെയും കൊണ്ട് സ്ഥലം വിട്ടത്

Related News:  കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 708 പേര്‍; 18 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 608, 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

Read Previous

കൊവിഡ് രോഗികളുടെ വിവര ശേഖരണത്തില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കി

Read Next

‘ബെവ് ക്യൂ’വിലൂടെയുള്ള മദ്യവില്‍പ്പന വൈകും

error: Content is protected !!