: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,520 രൂപയും പവന് 28,160 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇന്ന് നേരിയ വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,491.01 ഡോളറാണ് ഇന്നത്തെ നിരക്ക്.

Read Previous

ജോളിയെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് ജോണ്‍സണ്‍

Read Next

ജോളിക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി ഇടപെടൽ നടത്തിയിട്ടില്ലെന്ന് മകൻ

error: Content is protected !!