കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

covid19

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വൈകിട്ട് മരിച്ച കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹ്മാനാണ് മരണശേഷമുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ഇയാളുടെ മരണം. കാസര്‍കോട് ജില്ലയിലെ എട്ടാമത്തെ കൊവിഡ് മരണമാണ് ഇത്. കടുത്ത പ്രമേഹ രോഗിയായിരുന്നു അബ്ദുറഹ്മാന്‍. ഇയാളുടെ മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read Previous

വൈക്കം നഗരസഭയിലെ കോവിഡ് പ്രാഥമിക കേന്ദ്രത്തിന്റെ അറ്റ കുറ്റപ്പണികള്‍ പുരോഗമിക്കുന്നു

Read Next

തിരുവനന്തപുരം കിളിമാനൂര്‍ സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്ക് കൊവിഡ്‌

error: Content is protected !!