സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രണ്ട് പേർ പാലക്കാട്. മൂന്ന് പേർ എറണാകുളത്ത്. രണ്ട് പേർ പത്തനംതിട്ട, ഒരാൾ ഇടുക്കി, ഒരാൾ കോഴിക്കോട്. നാല് പേർ ദുബായിൽ നിന്നാണ്. ഒരാൾ യുകെ, ഒരാൾ ഫ്രാൻസ്. മൂന്നാൾക്ക് കോണ്ടാക്ടിലൂടെ ലഭിച്ചതാണ്. 12 പേരുടെ രോഗം സുഖപ്പെട്ടു. കോഴിക്കോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ രണ്ട് പേർക്കും എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ട ജില്ലയിൽ രണ്ട് പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേർ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേർ വീടുകളിൽ. 542 പേർ ആശുപത്രികളിൽ. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു. സംസ്ഥാനത്താകെ 118 പേർക്ക് വൈറസ് ബാധ വന്നതിൽ 91 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേർ വിദേശികൾ. ബാക്കി 19 പേർക്ക് കോണ്ടാക്ട് മൂലമാണ്.

Read Previous

അഗതി മന്ദിരങ്ങള്‍ക്ക് മരുന്നുകളും ഭക്ഷണ സാമഗ്രികളും ഉടന്‍ തന്നെ ലഭ്യമാക്കണം : എം.എല്‍.എ

Read Next

സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി

error: Content is protected !!