തിരുവോണത്തിന് ബിവറേജുകള്‍ക്ക് അവധി; ബാറുകള്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: തിരുവോണ ദിവസമായ നാളെ ബവ്‌കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്‍പന ശാലകള്‍ അടച്ചിടും. ബാറുകള്‍ക്ക് അവധിയുണ്ടായിരിക്കില്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നത്.

സാധാരണ നാലം ഓണ ദിവസമാണ് ഔട്ട്‌ലറ്റുകള്‍ക്ക് അവധി നല്‍കിയിരുന്നത്. തിരുവോണ ദിവസത്തില്‍ ബാറുകള്‍ ഉള്‍പ്പെടെ അടച്ചിട്ട് ഡ്രൈ ഡേ ആക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

Read Previous

തമിഴ്നാട്ടില്‍ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിക്കും

Read Next

ലഹരിക്കടത്ത് : മുത്തങ്ങ ചെക്പോസ്റ്റില്‍ കർശന പരിശോധന

error: Content is protected !!