കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം : ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും

കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം :
മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ
ബിസിനസ് കേരള ബാങ്കിന്റെ ലക്ഷ്യം :
ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും ജനറല്‍ ബോഡി യോഗത്തില്‍

13 ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ച നടപടിക്ക് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രഥമ പൊതുയോഗം അംഗീകാരം നല്‍കി. അംഗത്വഘടനയിലുണ്ടായ മാറ്റവും, പുതിയ ലോഗോയും, കേരള ബാങ്ക് എന്ന ബ്രാന്‍ഡ് നെയിമും യോഗം അംഗീകരിച്ചു. കേരളബാങ്കിന്റെ നിര്‍ദ്ദിഷ്ട ബൈലോ ഭേദഗതി ഏകകണ്ഠമായി അംഗീകരിച്ച പൊതുയോഗം ബാങ്കിന്റെ ദര്‍ശനരേഖയ്ക്കും, അടുത്ത 3 വര്‍ഷത്തേക്കുള്ള ബിസിനസ് പ്ലാനിനും അംഗീകാരം നല്‍കി. നിലവിലെ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കാനാണ് കേരളബാങ്കിലൂടെ ലക്ഷ്യമിടുന്നത്. KERALA BANK,SNDP YOGAM,VELLAPILLY NADESHAN,RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY,SPEAKER,P SREERAMAKRISHNAN987 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. യുഡിഎഫിന്റെ ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫുകാരായ നൂറോളം സര്‍വീസ് സഹകരണ ബാങ്ക് പ്രതിനിധികള്‍ കേരള ബാങ്ക് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തു. പ്രമുഖ യുഡിഎഫ് നേതാക്കളായ വി.ജെ പൗലോസ് (മുന്‍ എറണാകുളം ഡിസിസി പ്രസിഡന്റ്, മുന്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്), എന്‍.കെ അബ്ദുള്‍ റഹ്മാന്‍ (മുന്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ്, കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ടി.യു ഉദയന്‍ (മുന്‍ തൃശൂര്‍ ജില്ലാ ബാങ്ക് പ്രസിഡന്റ്, ഇടമുട്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്),  അഡ്വ. സിദ്ധിഖ് ( മുസ്ലീം ലീഗ് നേതാവ്, പാലക്കാട് അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), കല്ലിംഗല്‍ പത്മനാഭന്‍ ( കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), മാത്യു ആന്റണി (കേരള കോണ്‍ഗ്രസ് നേതാവ്, വഴിത്തല സര്‍വീസ് സഹകരണബാങ്ക്), ജോണ്‍സണ്‍ ജോസഫ് (കേരള കോണ്‍ഗ്രസ് നേതാവ്, പുറപ്പുഴ സര്‍വീസ് സഹകരണ ബാങ്ക്), ജോസ് തോമസ് (കേരള കോണ്‍ഗ്രസ് നേതാവ്, കരിങ്കുന്നം സര്‍വീസ് സഹകരണ ബാങ്ക്) തുടങ്ങിയവര്‍ പൊതുയോഗത്തില്‍ പങ്കെടുത്തു.

Read Previous

സുഭാഷ് വാസുവിനെ പുറത്താക്കി

Read Next

അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിയെ മറക്കുന്ന പാരമ്പര്യം ബിജെപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

error: Content is protected !!