കേരളത്തിൽ കൊവിഡ് മരണം; കൊച്ചിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു

covid, death

മാർച്ച് 16ന് ദുബായിൽ നിന്നെത്തിയാളാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കൊച്ചി: കേരളത്തിൽ ആദ്യത്തെ കൊവിഡ് മരണം കൊച്ചിയിൽ. ചികിത്സയിലായിരുന്ന എറണാകുളം ചുളിക്കൽ സ്വദേശി 69 കാരനാണ് മരിച്ചത്. ഇയാളുടെ ഭാര്യയും കൊവിഡ് രോഗിയാണ് . ഇന്ന് രാവിലെ എട്ട് മണിക്കാണ് ഇയാൾ മരിച്ചത്.  മരണവിവരം ഉച്ചയോടെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ 40 കുടുംബങ്ങളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Related News:  കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 708 പേര്‍; 18 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 608, 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ഈ മാസം 16നാണ് ഇയാൾ ദുബായിൽ നിന്നെത്തിയത്. ഇദ്ദേഹത്തെ എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് കൂട്ടിവന്ന ടാക്സി ഡ്രൈവർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇയാളുടെ ഭാര്യയുൾപ്പെടെ ചികിത്സയിലുള്ള ബാക്കിയെല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കളക്ടർ പ്രതികരിച്ചു.

Related News:  കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 774 പേര്‍; 19 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 627, ഇന്ന് പുതിയ ഒരു ഹോട്ട് സ്പോട്ട്

ദുബായിൽ നിന്ന് എത്തിയ അദ്ദേഹത്തെ കടുത്ത ന്യുമോണിയ ലക്ഷണങ്ങളുമായാണ് മാർച്ച് 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ചികിത്‌സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം 28ന് രാവിലെ 8 മണിക്കാണ് മരിച്ചത്

Read Previous

ലോക്ക്ഡൗണില്‍പ്പെട്ട പതിനാറുകാരിയെ കൂട്ടബലാല്‍സം​ഗം ചെയ്തു

Read Next

സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ; മതചടങ്ങുകള്‍ക്ക് നിയന്ത്രണം

error: Content is protected !!