കേ​ജ​രി​വാ​ളി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മ​റ്റ് മു​ഖ്യ​മ​ന്ത്രി​മാ​ര്‍ എ​ത്തി​ല്ല

kejriwal, niyamasabha, oath, delhi

ന്യൂ​ഡ​ല്‍​ഹി: ഹാ​ട്രി​ക് വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ആ​രു​മു​ണ്ടാ​കി​ല്ല. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍​ക്കും ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണ​മി​ല്ല. ആം ​ആ​ദ്മി പാ​ര്‍​ട്ടി ക​ണ്‍‌​വീ​ന​ര്‍ ഗോ​പാ​ല്‍‌ റാ​യ് ആ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി, മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റേ, ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി തു​ട​ങ്ങി​യ​വ​ര്‍ സം​ബ ന്ധി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള അ​റി​യി​പ്പ്. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യാ​രെ​യും ക്ഷ​ണി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​എ​പി ഇ​പ്പോ​ള്‍. രാം ​ലീ​ല മൈ ​താ​ന​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ല 10നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ. ച​ട​ങ്ങി​ലേ​ക്ക് ഡ​ല്‍​ഹി ജ​ന​ത​യെ ഒ​ന്ന​ട​ങ്കം ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

Read Previous

സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ ഫെബ്രുവരി 23ന് ഭാരത്​ ബന്ദ്​ പ്രഖ്യാപിച്ച്‌ ചന്ദ്രശേഖര്‍ ആസാദ്

Read Next

പൊലിസ് സേനക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട്: എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് ചെന്നിത്തല

error: Content is protected !!