ഒരു മിസ് കോൾ അടിച്ചാൽ സർക്കാരിന്‍റെ നേട്ടങ്ങൾ വിശദീകരിക്കും: പുത്തന്‍ തന്ത്രവുമായി അരവിന്ദ് കേജ്‍രിവാള്‍

delhi, kejriwal, election

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂട് കനക്കുമ്പോള്‍ എതിരാളികളെ വിറപ്പിക്കാന്‍ പുത്തന്‍ തന്ത്രവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ഒരു മിസ് കോൾ അടിച്ചാൽ സർക്കാരിന്‍റെ നേട്ടങ്ങൾ വിശദീകരിക്കുന്ന സംവിധാനത്തിനാണ് കേജ്‍രിവാള്‍ തുടക്കം കുറിച്ചിരിക്കുന്നത്.

സര്‍ക്കാരിന്‍റെ എല്ലാ നേട്ടങ്ങളും വോട്ടർമാർക്ക് മുന്നിലെത്തിക്കാനാണ് ശ്രമം. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആം ആദ്മി പാർട്ടി പുതിയ വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. എല്ലാ വോട്ടര്‍മാരെയും നേരിൽ കണ്ട് സംസാരിക്കാനാണ് ഇത്തരമൊരു സംവിധാനം.

വോട്ടര്‍മാരെ നേരിൽ കാണുക എന്ന ലക്ഷ്യത്തോടെ വെല്‍ക്കം കേജ്രിവാള്‍ എന്ന പേരിലാണ് വെബ്സൈറ്റ് ആരംഭിച്ചത്. ഓരോ വോട്ടറെയും നേരിൽ കാണുക, സംശയങ്ങൾക്ക് മറുപടി നൽകുക, അതിനാണ് അരവിന്ദ് കേജ്‍രിവാളിന്‍റെ പുതിയ വെബ്സൈറ്റ്. 7690944444 എന്ന നമ്പരിലേക്ക് ഒരു മിസ്കോൾ അടിക്കൂ, വെബ്സൈറ്റ് അഡ്രസ് എസ്എംഎസായി കിട്ടും. വെബ്സൈറ്റ് വഴി ചോദ്യങ്ങൾക്ക് കേജ്‍രിവാളിന്‍റെ മറുപടിയും. കുടിവെള്ളം, വൈദ്യുതി, റോഡ്, തൊഴിൽ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്കായി കഴിഞ്ഞ അഞ്ച് വര്‍ഷം എന്തുചെയ്തു എന്ന് കേജ്‍രിവാള്‍ വിശദീകരിക്കും.

Read Previous

വിനോദയാത്രാ സംഘങ്ങളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന : അസം സ്വദേശി പിടിയിൽ

Read Next

ചേര്‍ത്തലയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യക്കു ശ്രമിച്ചു; അച്ഛന്‍ മരിച്ചു

error: Content is protected !!