കാ​ട്ട​ക്ക​ട സം​ഗീ​ത് കൊ​ല​പാ​ത​കം: നാ​ല് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

KATTAKKADA SANGEEETH, MURDER, POLICE, SUSPENSION

തി​രു​വ​ന​ന്ത​പു​രം: കാ​ട്ട​ക്ക​ട സം​ഗീ​ത് കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​ന്‍ എ​എ​സ്‌ഐ അ​നി​ല്‍​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ ഹ​രി​കു​മാ​ര്‍, ബൈ​ജു, സു​കേ​ഷ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. അ​ക്ര​മ​വി​വ​രം അ​റി​ഞ്ഞി​ട്ടും സ്ഥ​ല​ത്തെ​ത്താ​ന്‍ വൈ​കി​യ​തി​നാ​ണ് ന​ട​പ​ടി.

പോ​ലീ​സി​നു വീ​ഴ്ച സം​ഭ​വി​ച്ച​താ​യി വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ണ്ണു​മാ​ഫി​യ​യു​ടെ അ​തി​ക്ര​മ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​തേ​ടി സം​ഗീ​തും കു​ടും​ബ​വും വി​ളി​ച്ചി​ട്ടും പോ​ലീ​സ് എ​ത്തി​യി​ല്ലെ​ന്നാ​ണു അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ല്‍. സം​ഗീ​ത് വി​ളി​ക്കു​ന്ന​തു രാ​ത്രി 12.50നാ​ണ്. എ​ന്നാ​ല്‍ പോ​ലീ​സ് എ​ത്തി​യ​ത് രാ​ത്രി 1.45നാ​ണ്.

Related News:  കോട്ടയത്തെ നടുക്കിയ ക്രൂര കൊലപാതകത്തിലെ പ്രതിയെ അറസ്റ്റു ചെയ്തു

അ​പ്പേ​ഴേ​ക്കും സം​ഗീ​ത് ആ​ക്ര​മി​ക്ക​പ്പെ​ട്ട് മൃ​ത​പ്രാ​യ​നാ​യി​രു​ന്നു. എ​ട്ട് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മെ​ത്താ​ന്‍ പോ​ലീ​സെ​ടു​ത്ത​ത് ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യ​മാ​ണ്. പ​തി​ന​ഞ്ച് മി​നി​റ്റു​കൊ​ണ്ട് എ​ത്താ​വു​ന്ന ദൂ​രം സ​ഞ്ച​രി​ക്കാ​ന്‍ ഇ​ത്ര​യും സ​മ​യ​മെ​ടു​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യാ​ണെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Read Previous

മാ​ണി​ക്ക് സ്മാ​ര​കം തെ​റ്റി​ല്ലെ​ന്ന് സി​പി​ഐ: മ​ര​ണ​ത്തോ​ടെ പാ​പ​മെ​ല്ലാം തീ​രും

Read Next

ദില്ലിയിൽ എഎപിക്ക് തുടർ ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

error: Content is protected !!