കാട്ടാക്കട കൊലപാതകം: സംഗീതിനെ ആദ്യം ടിപ്പര്‍ കൊണ്ട് ഇടിപ്പിച്ച ശേഷം ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച്‌ തട്ടിമാറ്റി

kattakkada murder, sangeeth

തിരുവനന്തപുരം: കാട്ടാക്കട സംഗീത് കൊലപാതകത്തില്‍ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായതായി പോലീസ്. പ്രധാന പ്രതി സജുവടക്കം ഏഴ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി.ബി. അശോകന്‍ പറഞ്ഞു. സംഗീതിനെ ആദ്യം ടിപ്പര്‍ കൊണ്ട് ഇടിപ്പിച്ച ശേഷമാണ് ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച്‌ തട്ടിമാറ്റിയതെന്ന് പോലീസ് അറിയിച്ചു.

മണ്ണ് കടത്തുസംഘം വന്ന വാഹനങ്ങള്‍ക്ക് മുമ്ബില്‍ സംഗീത് തന്റെ കാര്‍ ബ്ലോക്കാക്കി നിര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് സംഗീതുമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. സംഗീത് വീടിനകത്തേക്ക് പോയ തക്കത്തിന് സംഘം കാര്‍ തള്ളി മാറ്റി. ഇതോടെ വീണ്ടും തര്‍ക്കമായി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചെന്ന് മനസ്സിലാക്കിയ പ്രതികള്‍ വാഹനങ്ങളുമായി കടന്ന് കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടത്തിയത്.

പോലീസ് വന്ന് വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന വെപ്രാളത്തിലായിരുന്നു പ്രതികള്‍. മുന്നില്‍ നിന്ന് സംഗീതിനെ ഇവര്‍ ആദ്യം ടിപ്പര്‍ക്കൊണ്ട് ഇടിപ്പിച്ചു. വീണയിടത്ത് എഴുന്നേറ്റ് നിന്ന സംഗീതിനെ തുടര്‍ന്നാണ് ജെസിബിക്കൊണ്ട് തള്ളി മാറ്റിയത്. ജെസിബിയുടെ ബക്കറ്റ്‌ക്കൊണ്ട് കൊണ്ട് സംഗീതിനെ സമീപത്തെ മതിലിലേക്ക് ഇടിപ്പിക്കുകയായിരുന്നു. മതിലും തകര്‍ന്നു വീണു. ഇതുമൂലമുണ്ടായ പരിക്കിനെ തുടര്‍ന്നാണ് സംഗീത് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

Read Previous

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യു കെ ജി വിദ്യാർത്ഥി മരിച്ചു

Read Next

ഒരാള്‍ക്ക് ഒരു പദവി താരമായി കെപിസിസി ജനറല്‍സെക്രട്ടറി മാത്യു കുഴല്‍നാടന്‍

error: Content is protected !!