ദമ്പദിമാരുടെ കവിതാ സമാഹാരങ്ങള്‍ ഏറ്റുവാങ്ങുന്നതും സാഹിത്യ ദമ്പതിമാര്‍.

മൂവാറ്റുപുഴ: കവിയരങ്ങുകളില്‍ നിറസാനിധ്യമായ ദമ്പദിമാരുടെ കവിതാ സമാഹാരങ്ങള്‍ ഏറ്റുവാങ്ങുന്നതും സാഹിത്യ സദസുകളിലെ നിറസാനിധ്യങ്ങളായ ദമ്പതിമാര്‍. കവിയരങ്ങുകളില്‍ സജീവസാന്നിദ്ധ്യമായ കുമാര്‍ കെ മുടവൂര്‍, ഭാര്യ ഹൈസ്‌കൂള്‍ അധ്യാപികയായ സി എന്‍ കുഞ്ഞുമോള്‍ എന്നിവരുടെ കവിതാ സമാഹാരങ്ങളുടെ പ്രകാശന ചടങ്ങുകളാണ് വ്യത്സസ്തമാകുന്നത്.

കുമാര്‍ കെ മുടവൂരിന്റെ കാലത്തിന്റെ ഗീതം, സി എന്‍ കുഞ്ഞുമോളുടെ ‘ അപ്പൂപ്പന്‍ താടി ” എന്നീ പുസ്തകങ്ങളാണ് ഏപ്രില്‍ 28 ന് വൈകിട്ട് 4ന് മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കവി ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നത്. സാഹിത്യ രംഗത്തെ ദമ്പതികളായ ഉണ്‍മ മിനിമാസിക പത്രാധിപര്‍ നൂറനാട് മോഹന്‍ ഇദ്ദേഹത്തിന്റെ പത്‌നിയും കവയിത്രിയുമായ കണിമോള്‍ എന്നിവര്‍ ആദ്യ പ്രതികള്‍ ഏറ്റുവാങ്ങും.

പുരോഗമനകലാസാഹിത്യ സംഘം ജില്ലാകമ്മിറ്റിയംഗമായ കുമാര്‍ കെ മുടവവൂരിന്റെ 23 കവിതകള്‍ അടങ്ങിയ പുസ്തകമാണ് ”കാലത്തിന്റെ ഗീതം”. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി ഗവ: എച്ച് എസ് എസ് അധ്യാപിക, കെ എസ് റ്റി എ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ സി എന്‍ കുഞ്ഞുമോള്‍ രചിച്ച ബാലകവിതകളുടെ സമാഹാരമാണ് ” അപ്പൂപ്പന്‍താടി ” കെ എസ് ആര്‍ ടി സി മുന്‍ ജീവനക്കാരനും നാടന്‍പാട്ട് കലാകാരനുമായ കുമാറിന്റെ പുസ്തകത്തിന് കവി എസ് രമേശന്റേതാണ് അവതാരിക. ജിനീഷ് ലാല്‍ രാജിന്റെ കവിതാപഠനവുമുണ്ട്. അപ്പൂപ്പന്‍താടിയുടെ അവതാരികയെഴുതിയത് ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറമാണ്. പെരുമ്പാവൂര്‍ ‘യെസ് പ്രസ് ” ബുക്‌സാണ് പ്രസാധകര്‍.

കവികളായ ജിനീഷ് ലാല്‍ രാജ്, ജയകുമാര്‍ ചെങ്ങമനാട്, സിന്ധു ഉല്ലാസ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജോഷി ഡോണ്‍ബോസ്‌കോ, മുവാറ്റുപുഴ മേള പ്രസിഡന്റ് എസ് മോഹന്‍ദാസ്, പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഖലാ സെക്രട്ടറി സി ആര്‍ ജനാര്‍ദ്ദനന്‍, മേഖലാ പ്രസിഡന്റ് എ എല്‍ രാമന്‍കുട്ടി , ജില്ലാ കമ്മിറ്റി അംഗം എന്‍ വി പീറ്റര്‍ തുടങ്ങിയവര്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കും.

Read Previous

പഞ്ചാബി പോപ്പ് ഗായകന്‍ ദലേര്‍ മെഹന്തി ബിജെപിയില്‍ ചേര്‍ന്നു.

Read Next

വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദിക്ക് ജാമ്യമില്ല

Leave a Reply

error: Content is protected !!