ഏറെ സഹിച്ച പാര്‍ടിയാണിത്; അക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല: മുഖ്യമന്ത്രി

ജനങ്ങള്‍ എതിരാകുന്ന ഒരു നടപടിയേയും സിപിഎം അംഗീകരിക്കില്ല.

തിരുവനന്തപുരം: അക്രമത്തെ പ്രോല്‍സാഹിപ്പിച്ച പാര്‍ടിയല്ല സിപിഎമ്മെന്നും ഏറെ സഹിച്ച പാര്‍ടിയാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

Atcd inner Banner

കാസര്‍കോട് കൊലപാതകത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ശക്തമായ നടപടിയെടുക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവവത്തില്‍ ഉള്‍പ്പെട്ടവര്‍ പാര്‍ടിയുമായി ബന്ധമുള്ളവരാണെങ്കില്‍ നിയമനടപടി മാത്രമായിരിക്കില്ല. കര്‍ശനമായ പാര്‍ടി നടപടിയും സ്വീകരിക്കും. ഇത് പാര്‍ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളതാണ്.

അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന പാര്‍ടിയല്ല സിപിഎം . ധാരാളം അക്രമങ്ങള്‍ ഏറ്റുവാങ്ങിയ പാര്‍ടിയാണ്. അക്രമത്തിന്റെ ഫലമായി അനുഭവിക്കുന്നത് എന്ത് എന്ന് നന്നായി അറിയാവുന്ന പാര്‍ടിയാണ്. ഒരുപാട് വേദന അനുഭവിച്ച പാര്‍ടിയാണ്.

ഒരുപാട് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്നത് കടിച്ചമര്‍ത്തിയ വേദനയോടെ കണ്ടുനില്‍ക്കേണ്ടിവന്ന പാര്‍ടിയാണ് സിപിഎം. അവര്‍ ആരേയും കൊല്ലാന്‍ നില്‍ക്കുന്നതല്ല. അവര്‍ ആരേയും കൊല്ലാന്‍ ശ്രമിക്കുന്നതുമല്ല.

സിപിഐ എം ഒരുകാലത്തും അക്രമത്തിന്റെ ഭാഗമായി നിന്നിട്ടില്ല. സിപിഐ എമ്മിന് നാട്ടില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകണം എന്ന് ചില ഘട്ടങ്ങളില്‍ വലിയ തോതില്‍ ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ട്.

ആ കഥയൊന്നും വീണ്ടും ആവര്‍ത്തിക്കേണ്ട കാര്യമില്ല. അത്തരം ഘട്ടങ്ങളില്‍ ജനങ്ങളെ അണിനിരത്തിയാണ് നേരിട്ടുള്ളത്. എപ്പോഴും ആശ്രയിക്കുന്നത് ജനങ്ങളെയാണ്. ജനങ്ങള്‍ എതിരാകുന്ന ഒരു നടപടിയേയും സിപിഎം അംഗീകരിക്കില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാംസ്‌കാരിക നായകര്‍ സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികള്‍: കെഎസ്‌യു

RD Staff Ads inner Bottom

Leave A Reply

Your email address will not be published.