കാസ‍ര്‍ഗോഡ് ചെറു വിമാനത്താവളം വരും: കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകി

KASARAGOD, AIRLINE

കാസ‍ര്‍ഗോഡ്: കാസ‍ര്‍ഗോഡ് ചെറു വിമാനത്താവളം വരും. പദ്ധതിക്ക് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകി. ജില്ലയിൽ പെരിയയിലാണ് എയ‍ര്‍ സ്ട്രിപ് നിര്‍മ്മിക്കാൻ പദ്ധതിയുള്ളത്. പദ്ധതിയുടെ നടപടി വേഗത്തിലാക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം റവന്യു വകുപ്പിന് നിര്‍ദ്ദേശം നൽകി. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ എയ‍ര്‍ സ്ട്രിപ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാസ‍ര്‍കോട്, ഇടുക്കി, വയനാട് ജില്ലകളിൽ എയ‍ര്‍ സ്ട്രിപ് സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിൽ കാസ‍ര്‍കോട്ടെ പദ്ധതിക്കാണ് കേന്ദ്ര അനുമതി ലഭിച്ചത്. ഉഡാൻ പദ്ധതി പ്രകാരമാണ് എയര്‍ സ്ട്രിപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇക്കാര്യം മന്ത്രി ഇ ചന്ദ്രശേഖരനാണ് അറിയിച്ചത്. ഒരു റൺവേയുള്ളതാണ് എയർ സ്ട്രിപ്പ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളം. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കും.

Read Previous

കൊച്ചിയിൽ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

Read Next

കാറോടിച്ച്‌ പത്തു വയസ്സുകാരന്‍; കടുത്ത നടപടിയെടുത്ത് പോലീസ്

error: Content is protected !!