കേരള കർഷകസംഘം മുവാറ്റുപുഴ ഏരിയസമ്മേളനം ചൊവ്വാഴ്ച മാറാടിയിൽ

മുവാറ്റുപുഴ: കേരള കർഷക സംഘം മുവാറ്റുപുഴ ഏരിയ സമ്മേളനം ചൊവ്വാഴ്ച മാറാടിയിൽ നടക്കും. മാറാടിയിലെ കർഷക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന സി.വി.ജോയിയുടെ പേരിലുള്ള നഗറിലാണ് (എസ്.എൻ  ഓഡിറ്റോറിയം മണ്ണത്തൂർ കവല) സമ്മേളനം നടക്കുന്നത്. ജില്ലാ വൈസ് പ്രസിഡന്റ് എം.ജി. രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് 5 മണിയോടെ സമാപിക്കും. .പി.എം. ഇസ്മയിൽ, കെ.വി.ഏലിയാസ്, എം.ആർ.പ്രഭാകരൻ, കെ.പി.രാമചന്ദ്രൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

ഏരിയ അതിർത്തിയിലെ 138 യൂണിറ്റ് സമ്മേളനങ്ങളും 11 വില്ലേജ് സമ്മേളനങ്ങളും ഇതിനോടകം പൂർത്തീകരിച്ചു. വില്ലേജ് സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികളാണ് ഏരിയാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

2016ൽ നടന്ന കഴിഞ്ഞ ഏരിയ സമ്മേളനത്തിന് ശേഷമുള്ള
3 വർഷക്കാലത്തിനിടയിൽ
വൈവിധ്യപൂർണ്ണമായ
നിരവധി പ്രവർത്തനങ്ങളാണ്
നടന്നിട്ടുള്ളത്. ഏരിയ അതിർത്തിയിലെ
വിവിധ കാർഷിക പ്രശ്നങ്ങളെ സംബന്ധിച്ച് സമ്മേളനം ചർച്ച ചെയ്യും.

.

11 RDads Place Your ads small

Avatar

News Editor

Read Previous

എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു

Read Next

വിടവാങ്ങിയത് മൂവാറ്റുപുഴയിലെ രാഷ്ട്രീയ ജീവകാരുണ്യ – സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യം

error: Content is protected !!