ബിജെപിക്കാര്‍ തമ്മിലേറ്റുമുട്ടി; കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആശുപത്രിയില്‍

ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ പേപ്പതിയില്‍ ബിജെപി സംസ്ഥാന നേതാവിനെ പിറവത്തെ പ്രാദേശിക നേതാവ് ആക്രമിച്ചതായി പരാതി. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി പേപ്പതി സ്വദേശി എം ആശിഷിനെ (39) വീട്ടിലേക്ക് പോകുംവഴി ബിജെപി പിറവം മണ്ഡലം സെക്രട്ടറി ശൈലേഷ് കുമാറിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് പരാതി. കഴിഞ്ഞദിവസം രാത്രി വീടിന് സമീപം വച്ച് കമ്പിവടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് പിറവത്തെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആശിഷ് പറയുന്നു.

അതേസമയം, രാത്രിയോടെ ആശിഷ്, ശൈലേഷിന്റെ വീട്ടിലെത്തി അസഭ്യം പറയുകയും ആക്രമിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. ശൈലേശിന്റെ അമ്മയുടെ വലതു കൈയ്ക്ക്ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആരക്കുന്നം എ പി വര്‍ക്കി മിഷന്‍ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി മുളന്തുരുത്തി എസ്‌ഐ എം പി എബി പറഞ്ഞു.

Read Previous

ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Read Next

പതിനെട്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നാളെ വിരമിക്കുന്നു

error: Content is protected !!