ശബ്ദരേഖ വിവാദം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

0

Get real time updates directly on you device, subscribe now.

കർണാടകയിലെ ശബ്ദരേഖ വിവാദം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. സ്പീക്കർ രമേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. എന്നാൽ സർക്കാർ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നിയമസഭാസമിതി അന്വേഷിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. യെദ്യൂരപ്പ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവം പ്രതിപക്ഷം പാര്‍ലമെന്റിലും ഉന്നയിച്ചു. ബി.ജെ.പിയ്ക്കെതിരെ കോൺഗ്രസ് നൽകിയ അവകാശ ലംഘന നോട്ടീസ് നിയമസഭയിൽ ചർച്ചയ്ക്ക് എടുത്ത ഘട്ടത്തിലാണ്, തന്റെ പേര് കൂടി പരാമർശിക്കപ്പെട്ട വിഷയം അന്വേഷിക്കണമെന്ന് സ്പീക്കർ നിർദേശിച്ചത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. എന്നാല്‍ സർക്കാർ അന്വേഷണത്തെ വിശ്വാസമില്ലെന്നും നിയമസഭാ സമിതി അന്വേഷിക്കണമെന്നും ഇതിന് സ്പീക്കർ നേരിട്ട് നിർദ്ദേശം നൽകണമെന്നും ബി.ജെ.പി ആവശ്യപ്പട്ടു. ബി.ജെ.പിയുടെ ആവശ്യം സ്പീക്കര്‍ തള്ളി.

Leave A Reply

Your email address will not be published.