കോവിഡ് 19: വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണം

karnataka isolation

ബെംഗളൂരു: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ‘സെല്‍ഫി’ ഫോട്ടോ നിര്‍ബന്ധമാക്കി കര്‍ണാടക ആരോഗ്യവകുപ്പ്. കര്‍ണാടകയില്‍ വീടുകളില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഓരോ മണിക്കൂറിലും സെല്‍ഫിയെടുത്ത് അയയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ക്വാറന്റൈന്‍ വാച്ച്‌’ എന്ന പേരില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പിലേക്കാണ് സെല്‍ഫി അയയ്‌ക്കേണ്ടത്. കൊവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള ഡോ. സുധാകറിന്റേതാണ് ഈ നിര്‍ദ്ദേശം.ക്വാറന്റൈന്‍ വാച്ച്‌’ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. രാത്രി 10 മണി മുതല്‍ രാവിലെ ഏഴ് മണി വരെ സെല്‍ഫി അയയ്‌ക്കേണ്ടതില്ല. സെല്‍ഫി അയയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പഴയ ഫോട്ടോകള്‍ അയയ്ക്കുന്നുണ്ടോ എന്നറിയാന്‍ ഫോട്ടോകള്‍ പരിശോധിക്കും. പഴയ ഫോട്ടോ അയയ്ക്കുന്നവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും..

Read Previous

കൊറോണ: 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു

Read Next

സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകള്‍ വീണ്ടും നീട്ടി

error: Content is protected !!