ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയില്‍ നിന്നും കപില്‍ ദേവ് രാജിവെച്ചു

ഭിന്നതാല്‍പര്യ വിഷയത്തില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കുമൊടുവില്‍ ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയില്‍ നിന്നും കപില്‍ ദേവ് രാജിവെച്ചു. മൂന്നംഗ ഉപദേശക സമിതിയുടെ തലവനായിരുന്നു കപില്‍ ദേവ്. മറ്റൊരു അംഗവും നേരത്തെ രാജിവെച്ചിരുന്നു.

രാജിക്കുണ്ടായ കാരണം കപില്‍ ദേവ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ സമിതിയെ അദ്ദേഹം ഇ-മെയിലൂടെ തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. 2019 ജൂലൈ മാസത്തിലാണ് കപിലിനെ ഉപദേശക സമിതിയില്‍ നിയമിക്കുന്നത്. കപില്‍ ദേവ്, അന്‍ശുമാന്‍ ഗെയ്ക് വാദ്, ശാന്താരംഗസ്വാമി എന്നിവരുടെ മൂന്നംഗ സമിതിയാണ് രവി ശാസ്ത്രിയെ പരിശീലകനായി വീണ്ടും നിയമിച്ചത്.

ഈ മൂന്നു പേര്‍ക്കും ഭിന്ന താല്‍പര്യ വിഷയത്തില്‍ ബിസിസിഐ എത്തിക്‌സ് കമ്മിറ്റി നോട്ടീസ് അയച്ചിരുന്നു. സമിതിയംഗത്വത്തിനു പുറമെ ബിസിസിഐയില്‍ മറ്റു സ്ഥാനങ്ങളും ഇവര്‍ വഹിക്കുന്നുണ്ടെന്നായിരുന്നു പരാതി. സമിതിയംഗങ്ങള്‍ ഭിന്നതാത്പര്യ വിഷയത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഇവര്‍ നടത്തിയ നിയമനങ്ങളും അസാധുവാകും.

Avatar

Rashtradeepam

Read Previous

ഇത്തവണയും നാണുവേട്ടന്‍ മറക്കാതെ എത്തി, ഗാന്ധിപ്രതിമ വൃത്തിയാക്കി

Read Next

തീവ്രവാദിയെ മലപ്പുറത്തുനിന്ന് പിടികൂടി, അപകടകരമായ നിലയിലേക്കാണ് കേരളത്തിന്റെ പോക്ക്, സന്ദീപ് വാര്യര്‍ പറയുന്നതിങ്ങനെ

error: Content is protected !!