മാ​ഹി​യി​ലെ രോ​ഗി വ​ന്ന വി​മാ​ന​ത്തി​ലെ 34 യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി

KANNUR, MAHI , CORONA

ക​ണ്ണൂ​ര്‍: മാ​ഹി​യി​ലെ രോ​ഗി വ​ന്ന വി​മാ​ന​ത്തി​ലെ 34 യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി. ഇ​വ​ര്‍ ഭ​ക്ഷ​ണം ക​ഴി​ച്ച വ​ട​ക​ര​യി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് അ‌​ട​ച്ചു. രോ​ഗി സ​ഞ്ച​രി​ച്ച ടാ​ക്സി​യു​ടെ ഡ്രൈ​വ​ര്‍, ഓ​ട്ടോ ഡ്രൈ​വ​ര്‍, ഇ​ന്ത്യ​ന്‍ കോ​ഫി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം നേ​രി​ടാ​ന്‍ ക​രു​ത​ലോ​ടെ നീ​ങ്ങു​ക​യാ​ണ് സം​സ്ഥാ​നം. വ​ണ്ടൂ​രി​ലെ രോ​ഗി ചി​കി​ല്‍​സ​യ്ക്കെ​ത്തി​യ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നാ​ല് ഡോ​ക്ട​ര്‍​മാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​റെ​യും ബു​ധ​നാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, ശ്രീ​ചി​ത്ര​യി​ലെ ഡോ​ക്ട​റു​ടെ വി​ശ​ദ​മാ​യ സ​ഞ്ചാ​ര​പാ​ത ബു​ധ​നാ​ഴ്ച പു​റ​ത്തു​വി​ട്ടേ​ക്കും. രോ​ഗം സ്ഥി​രീ​ക​രി​ച്ച മാ​ഹി സ്വ​ദേ​ശി​യു​ടെ യാ​ത്രാ​വ​ഴി​യും ചൊ​വ്വാ​ഴ്ച രാ​ത്രി പു​റ​ത്തു​വി​ട്ടി​രു​ന്നു.

Read Previous

ബാറുകള്‍ പൂട്ടില്ല; ടേബിളുകള്‍ അകറ്റിയിടണം; അണുവിമുക്തമാക്കണമെന്ന് നിർദ്ദേശം

Read Next

കോ​വി​ഡ് 19 മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ക​ള്ളു​ഷാ​പ്പ് ലേ​ലം

error: Content is protected !!