നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​രി​ക്കെ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ച പ്ര​വാ​സി​ക്ക് കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം

corona virus, journalist

ക​ണ്ണൂ​ര്‍: നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​രി​ക്കെ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ച പ്ര​വാ​സി​ക്ക് കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം. ഇ​യാ​ളു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.  ക​ഴി​ഞ്ഞ 21ന് ​ദു​ബാ​യി​ല്‍​നി​ന്ന് എ ​ത്തി​യ​ശേ​ഷം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ക​ണ്ണൂ​ര്‍ ചേ​ലേ​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (65) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലു​ള്ള​വ​രെ മ​റ്റു വീ​ടു​ക​ളി ലേ​ക്കു മാ​റ്റി​യ ശേ​ഷം ത​നി​ച്ചാ​യി​രു​ന്നു ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞി​രു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി വീ​ട്ടു​കാ​ര്‍ ഫോ​ണ്‍ വി​ളി​ച്ചി​ട്ടും എ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ള്‍ കു​ഴ​ഞ്ഞു​വീ​ണ​നി​ല​യി​ല്‍ ക ​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ക്ത​സ​മ്മ​ര്‍​ദ​വും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

Read Previous

തമിഴ്നാട്ടില്‍ സമൂഹവ്യാപനമെന്ന് സംശയം

Read Next

കോ​വി​ഡ്-19​: സം​സ്ഥാ​ന​ത്തെ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര്‍​ക്ക് ഇ​ട​ക്കാ​ല​ജാ​മ്യം

error: Content is protected !!